Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സ്ത്രീകൾക്ക് വിലയിടുന്ന ബിജെപി !

നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് മുൻ‌തൂക്കം കൊടുക്കുന്നു വാദിക്കുമ്പോഴും അങ്ങിങ്ങായി ഉയർന്ന് കേൾക്കുന്നത് സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ്. അതും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കന്മാരുടെ ഭാഗത്ത് നിന്ന്. ഒരുഭാ​ഗത്ത് സ്ത്രീകളെ പൂജിക്കണമെന്ന് പ്രം​ഗിക്കുകയും മറുഭാ​ഗത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വാക്കുകളിലെ വിരോധാഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഹാറിൽ നിതീഷ്കുമാർ ഹിജാബ് മാറ്റിയ സംഭവത്തിന്റെ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നതേയുള്ളു അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം ഉത്തരാഖണ്ഡിൽ നടന്നത്. ഒരു പൊതുപരിപാടിയിൽ വച്ച് ബിഹാറിലെ സ്ത്രീകൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി […]
Read more

കൊണ്ടോട്ടിയിൽ 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്യുകയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006–2011 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരിൽ ഏഴുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. എം.വി ജസ്റ്റിൻ, എ.ആർ. പീതാംബരൻ, പുഷ്പരാജൻ ടി.എം, പി.കെ. കുമാരൻ, കെ.കെ. കൃഷ്ണൻ, ഷൺമുഖൻ കെ.വി, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യം തേടി സഹകരണ […]
Read more

വിവാഹ വാഗ്ദാനം നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു; പിന്നാലെ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഉത്തര കന്നഡയിലെ യെല്ലാപുരയിൽ വിവാഹ വാഗ്ദാനം നിരസിച്ചതിനു ദലിത് യുവതിയെ നടുറോഡിലിട്ടു കുത്തിക്കൊന്നത്തിനു ശേഷം യുവാവിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചു. യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്ന സംഭവം നഗരത്തിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ചു ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് രംഗത്തു വന്നിരുന്നു. തുടർന്നു യെല്ലാപുരയിൽ ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രദേശത്തു സംഘർഷാവസ്ഥയെ തുടർന്നു പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച രഞ്ജിത ബനസോഡെയെ കുത്തിക്കൊന്ന റഫീഖ് ഇമാംസാബിനെ ഇന്നലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും […]
Read more

കൈ മുറിച്ച് മാറ്റിയ 9 വയസുകാരിക്ക് കൃത്രിമ കൈ കൃത്രിമ കൈ സർക്കാർ സഹായം

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയുടെ സഹായം. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. […]
Read more

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോക്ക് 290 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി ഉയർന്നു. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടിയിലേക്ക് പോകുമെന്നും ചെറുകിട വ്യാപാരികള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 290 ആയി വർധിച്ചു. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. […]
Read more

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അന്തിമ പരീക്ഷണത്തിൽ

ന്യൂഡൽഹി: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യ നിർണായക നേട്ടത്തിലേയ്ക്ക് അടുക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ റെയിൽവേ ഈ വർഷം യാഥാർത്ഥ്യമാകും. ജിന്ദിനും സോണിപ്പത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ‌ട്രെയിനിന്റെ അന്തിമ പരീക്ഷണം ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ജനുവരി 26ന് പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. പരീക്ഷണ ഓട്ടത്തിനായുള്ള ട്രെയിനിന്റെ കോൺഫിഗറേഷനിൽ രണ്ട് ഡ്രൈവർ പവർ […]
Read more

മാന്നാറിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസിൽ വയോധികൻ അറസ്റ്റിൽ. ചന്തപ്പുരയിടത്തിൽ വീട്ടിൽ അനിയൻ എന്ന സെബാസ്റ്റ്യൻ (58) ആണ് അറസ്റ്റിലായത്. ഇയാൾ മാന്നാർ സ്വദേശിയാണ്. ഇന്നെലെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ വീട്ടിലെ വിധവയായ പെൺകുട്ടിയെ ശല്യം ചെയ്തത് കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ ഇത്തരം കേസുകൾ വേറെയും ഉണ്ടെന്നാണ് വിവരം.
Read more

ബംഗളുരുവിൽ ജോലി കഴിഞ്ഞു മടങ്ങിയ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് (21)നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്. 16നു രാത്രി താമസ സ്ഥലത്തേക്ക് മടങ്ങിയ യുവതിയെ സ്കൂട്ടറിലെത്തിയ രാകേഷ് കടന്നുപിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read more

കെഎസ്ആർടിസി സ്വന്തം ബ്രാന്റിൽ കുടിവെള്ളം പുറത്തിറക്കും; കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി. കുപ്പിവെള്ളത്തിന് പുറത്ത് കെഎസ്ആർടിസി ലേബൽ അടക്കം ഉണ്ടാകും. വെളിയിൽ കിട്ടുന്നതിനേക്കാൾ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വിൽക്കുക. യാത്രക്കിടക്കും യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വിൽക്കുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വിറ്റ് ലഭിക്കുന്ന പണത്തിൽ നിന്ന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും, ഡ്രൈവർക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പേപ്പർ […]
Read more

Recent News

Advertisement
WhiteswanTV Footer