Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല: കെകെ ഷൈലജ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് മുതിർന്ന സിപിഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെകെ ശൈലജ പറഞ്ഞു. ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി […]
Read more

വെള്ളിയാഴ്ച മുതൽ കേരളത്തിൽ വ്യാപക മഴ; 2 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി രൂപപെട്ടതെ തുടർന്ന് വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തെക്കൻ തമിഴ്‌നാട് മേഖലയിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കയുടെ ഭാഗത്ത് എത്തുകയും […]
Read more

മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊച്ചി: മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. സഹോദരിയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസം […]
Read more

ബംഗ്ളാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ ശരത് മണി ചക്രവർത്തി (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ നർസിംഗ്‌ഡി ജില്ലയിലായിരുന്നു ആക്രമണം. അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഹിന്ദു യുവാവ് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ജെനെയ്ദ ജില്ലയിൽ 40കാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. […]
Read more

പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ച് കൊഴിച്ച് സഹതടവുകാരൻ; സംഭവം ആലപ്പുഴ ജില്ലാ ജയിലിൽ

ആലപ്പുഴ: പോക്‌സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ ക്രൂര മർദ്ദനം. ആലപ്പുഴ ജില്ലാ ജയിലിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85കാരൻ തങ്കപ്പന്റെ പല്ല് സഹതടവുകാരൻ അടിച്ച് കൊഴിച്ചു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്. ഇയാൾ ഏത് കേസിലെ പ്രതിയാണെന്ന് സഹതടവുകാരന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞതോടെയാണ് മർദിക്കാൻ തുടങ്ങിയത്. അടിയേറ്റ് പല്ല് കൊഴിഞ്ഞ തങ്കപ്പനെ ഉടൻതന്നെ […]
Read more

അതിരപ്പിള്ളി ശിവക്ഷേത്രത്തിൽ കാട്ടാന ആക്രമണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ക്ഷേത്രം ഭാഗികമായി തകർന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകർത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവൻ വാതിലുകളും ആന തകർത്തു.
Read more

ലക്ഷം കടന്നു കുതിപ്പ് തുടർന്ന് സ്വർണവില; പവന് 440 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ 440 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഇന്നലെ രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തിൽ തന്നെ […]
Read more

ഇരിങ്ങാലക്കുട എഡ്യൂക്കേഷണൽ ഹബ്ബ് യാഥാർഥ്യകമാകുന്നു: മന്ത്രി ഡോ: ആർ ബിന്ദു

തൃശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യൂക്കേഷണൽ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ :ആർ.ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവർത്തികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമ ഘട്ടത്തിലാണ്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യൂക്കേഷണൽ ഹബ്ബ് ഉയരുക. പ്രൊഫെഷണൽ വിദ്യാഭ്യാസ രംഗത്തെ പ്രധാന […]
Read more

മദ്യവുമായെത്തിയ ലോറി കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം​

കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയിൽ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. മൈസൂർ ഭാഗത്ത്‌ നിന്നും ബിയർ കുപ്പികളുമായി എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി‌ ഡ്രൈവർ വയനാട് സ്വദേശി കൃഷ്‌ണനെ ഫയർഫോഴ്‌സ് സംഘം പുറത്തെത്തിച്ച് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ശ്രമഫലമായാണ് ഇദ്ദേഹത്തെ ലോറിയിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്. 200 കെയ്‌സ് ബിയർ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ഇവയെല്ലാം റോഡിലേക്ക് വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. തിരക്കേറിയ റോഡിൽ ബിയർ കുപ്പികൾ പൊട്ടിത്തകർന്നു. […]
Read more

കത്തിക്കയറി സ്വർണവില; പവന് 1,160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി. ജനുവരി മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവീണ്ടും സ്വർണവിപണിയിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. അന്ന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് […]
Read more

Recent News

Advertisement
WhiteswanTV Footer