തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി. ജനുവരി മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവീണ്ടും സ്വർണവിപണിയിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.
അന്ന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 265 രൂപയും കിലോഗ്രാമിന് 2,65,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 257 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.




