Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

3000 രൂപ വീതം 2.20 കോടി പേർക്ക്; പൊങ്കൽ സമ്മാനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: പൊങ്കലിന് 3000 രൂപ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2.20 കോടി റേഷൻ കാർഡ് ഉടമകൾക്കും 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ഒരു കിലോ വീതം അരിയും പഞ്ചസാരയും കരിമ്പും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണം നൽകുക. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും പണം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സർക്കാർ പ്രഖ്യാപനം. കഴിഞ്ഞ വർഷം പൊങ്കൽ കിറ്റിനൊപ്പം പണം […]
Read more

പുനർജനി പദ്ധതി; എന്തു വന്നാലും രാഷ്ട്രീയമായി നേരിടും: വി ഡി സതീശൻ

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു പ്രാവിശ്യം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Read more

ബീറ്റ്റൂട്ട് ഇനി വെറുതെ കളയേണ്ട; ഈ വെറൈറ്റി ഡിഷ് ഒന്ന് ട്രൈ ചെയ്തു നോക്കു

മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് രസം. ഊണ് കഴിഞ്ഞ് രസം കുടിക്കുന്ന ഒരു പതിവ് മലയാളികൾക്ക് ഉള്ളതാണ്. എന്നാൽ ഇനി സാധാരണ രസം കുടിച്ച് മടുത്തവർക്ക് ഇതാ ഒരു വെറൈറ്റി രസം. ചേരുവകൾ കുരുമുളക് ജീരകം ഉണങ്ങിയ ചുവന്ന മുളക് മല്ലി ബീറ്റ്റൂട്ട് തക്കാളി പുളി വെളുത്തുള്ളി കറിവേപ്പില ഉപ്പ് മല്ലിയില പാചകം ചെയ്യേണ്ട വിധം ½ ടീസ്പൂൺ മുഴുവൻ കുരുമുളക്, ടീസ്പൂൺ ജീരകം, 2 മുഴുവൻ ഉണങ്ങിയ ചുവന്ന മുളക് (തണ്ട് നീക്കം […]
Read more

പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.
Read more

നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങി; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർ‍ന്ന് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉരുണ്ട രൂപത്തിൽ ഓല കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു. കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള […]
Read more

ബൈക്ക് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് ബൈക്ക് യാത്രക്കാരനെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മർദ്ദനം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഇന്നെലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ബസ് ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നാണ് യുവാവിന്‍റെ പരാതി. കോഴിക്കോട് ജോലി ചെയ്യുന്ന എറണാകുളം പിറവം സ്വദേശി അശ്വിനാണ് മർദ്ദനമേറ്റത്. ബസ് തട്ടി ബൈക്കിന്‍റെ പിൻഭാഗത്തെ ഇന്‍ഡിക്കേറ്റര്‍ അടക്കം പൊട്ടിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന് മുന്നിൽ ബൈക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഇതിനിടെ ബസ് വരുകയായിരുന്നുവെന്നുമാണ് അശ്വിൻ പറഞ്ഞത്. ബൈക്ക് മാറ്റാനുള്ള […]
Read more

പുനർജ്ജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് […]
Read more

തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം, നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്: ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആന്റണി രാജു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി ഇന്ന് വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധിച്ചത്. തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് […]
Read more

വർക്കലയിൽ യുവതിയെ പിന്തുടർന്ന് ഉപദ്രവിച്ച 19കാരൻ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവേ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥത്തുവെച്ച് ഇയാൾ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് […]
Read more

രജനികാന്തിന്റെ 173ാം ചിത്രം നിർമിക്കുന്നത് കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ്

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമിക്കുന്നത് ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക എന്നാണ് സൂചന. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ […]
Read more

Recent News

Advertisement
WhiteswanTV Footer