Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രജനികാന്തിന്റെ 173ാം ചിത്രം നിർമിക്കുന്നത് കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമിക്കുന്നത് ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക എന്നാണ് സൂചന.

റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ “എവെരി ഫാമിലി ഹാസ് എ ഹീറോ” എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനീകാന്ത് നായകനായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനീകാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും “തലൈവർ 173” ൽ ജോയിൻ ചെയ്യുക. തമിഴ് സിനിമയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം ഈ വർഷം ആദ്യ പാദത്തിൽ തന്നെ ചിത്രീകരണം ആരംഭിക്കും.

അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനീകാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്. തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ ആറ്റ്ലിയുടെ സംവിധാന സഹായി ആയിരുന്ന സിബി ചക്രവർത്തി, 2022 ൽ റിലീസ് ചെയ്ത ‘ഡോൺ’ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആ ചിത്രത്തിന് ശേഷം സിബി ഒരുക്കാൻ പോകുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് “തലൈവർ 173” .

Recent News

Advertisement
WhiteswanTV Footer