Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

തുടർ കഥയാകുന്ന തീവണ്ടിയിലെ കുറ്റകൃത്യങ്ങൾ

തിരുവനന്തപുരം: തീവണ്ടി യാത്ര സുരക്ഷിതമോ? യാത്രയ്ക്ക് പൊതുജനം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തീവണ്ടിയുടെ സുരക്ഷ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. അനേകം ആളുകൾ കയറിയും ഇറങ്ങിയും ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് മുന്നോട്ട് നയം സൃഷ്ടിക്കുമ്പോഴും അതിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു.കഴിഞ്ഞ ദിവസം കേരള എക്സ് പ്രസ്സിൽ, മദ്യപൻ ഒരു യുവതിയെ തള്ളിയിട്ടപ്പോൾ എങ്ങനെ തീവണ്ടി യാത്ര മെച്ചം ഉള്ളതാണെന്ന് പൊതുജനം ചിന്തിച്ചു പോകും. കേരളത്തിൽ കൂടി കടന്നു പോകുന്ന എക്സ് പ്രസ്, പാസഞ്ചർ വണ്ടികളിൽ സിസിടിവി കാമറ സ്ഥാപിക്കാൻ […]
Read more

വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപെട്ടു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കണ്ണൂർ: റബ്ബർ തോട്ടത്തിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹ്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read more

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലായിരുന്നു സംഭവം. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളാണ് അമ്മയ്ക്കും രണ്ടാനച്ഛനും […]
Read more

“ഋത്വിക് ഘട്ടക്” സിനിമയെ ഇപ്പോഴും സ്പര്‍ശിക്കുന്ന അവധൂതന്‍

ഇന്ന് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി. സിനിമയെ വിപ്ലവകരമായി മാറ്റി സ്ഥാപിച്ച ഒറ്റയാന്‍. അമ്പതുകളില്‍ ഇന്ത്യന്‍ സിനിമയെ നവീന നിലവാരത്തില്‍ കൊണ്ടെത്തിച്ച ദീര്‍ഘദര്‍ശി. ഋത്വിക് ഘട്ടക്കിന്റെ കാലത്തിനു മുൻപും പിൻപും എന്ന കണക്കുകൂട്ടലില്‍ സിനിമ എഴുതപ്പെട്ട നൂറു വര്‍ഷങ്ങള്‍. ലോകയുദ്ധവും മറ്റും അടിച്ചേല്‍പ്പിച്ച 1943ലെ കൊടിയ ഭക്ഷ്യക്ഷാമത്തെതുടര്‍ന്നുണ്ടായ ദാരിദ്രം, അരാജകത്വം ഭക്ഷ്യ ക്ഷാമം എന്നിവയില്‍ നിന്നാണ് കല്‍ക്കത്ത എന്ന മഹാനഗരത്തില്‍ അഭയാര്‍ത്ഥിയായി ഋത്വിക് ഘട്ടക് എത്തുന്നത്. ജനങ്ങളോട് സംവദിക്കാന്‍ സിനിമ നല്ലൊരു ഉപായമായതുകാണ്ടാണ് താന്‍ സിനിമ തിര്‌ഞ്ഞെടുത്തതെന്ന് അദ്ദേഹം […]
Read more

19കാരിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റക്കാരണെന്ന് കോടതി

കോട്ടയം: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. പ്രതി അജിൻ റെജി മാത്യുവിനെതിരെ അഡീഷണൽ ജില്ലാ കോടതി നവംബർ 6ന് ശിക്ഷ വിധിക്കും. 2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി […]
Read more

കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പോലീസ് നായ ജെറിക്ക് വിട

തിരുവനന്തപുരം: കൊലപാതക കേസുകളിൽ പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ തിരുവനന്തപുരം റൂറൽ പോലീസിന്റെ ട്രാക്കർ ഡോഗ് ജെറി വിടവാങ്ങി. രണ്ടര വർഷം മുൻപ് വിരമിച്ചശേഷം മുൻ പരിശീലകൻ വിഷ്ണുശങ്കറിനൊപ്പമായിരുന്നു ജെറി. അർബുദത്തെത്തുടർന്നായിരുന്നു അന്ത്യം. ഒന്നര വർഷം മുൻപാണ് രോഗം സ്ഥിതീകരിച്ചത്. കന്യാകുളങ്ങര മീനാറിലെ വിഷ്ണുശങ്കറിന്റെ വീട്ടിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം റൂറൽ പൊലീസ് ശ്വാനസേനാ വിഭാഗത്തിലെ ലാബ്രഡോർ നായയായിരുന്നു ജെറി. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ എത്തുകയായിരുന്നു. 30 ഗുഡ്‌ സർവീസ് എൻട്രികളും […]
Read more

വൈക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈക്കം: മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 250 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് . പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 90,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം. ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസകരമായിരുന്നു. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ […]
Read more

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വരവുചെലവ് കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത കിഫ്ബി ഒരു വെള്ളാനയാണ്. കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തിയ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്. 90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നു കൊട്ടിഘോഷിക്കുന്നവർ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്ക്കുമെന്നും വ്യക്തമാക്കണം. പൊതു ഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേണ്ട് വക മാറ്റി ചിലവിടുന്നു. ലണ്ടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix