Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

പാലക്കാട് പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു

പാലക്കാട്‌: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീടിന് തീപിടിച്ചു. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് […]
Read more

ബീഹാർ യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത്?

പട്ന: കൂട്ട പാലായനമാണ് ബീഹാറികൾക്കു വിധിച്ചിട്ടുള്ളതെന്നു ചരിത്രം വ്യക്തമാക്കുന്നു. “പാലായൻ “എന്ന് ഹിന്ദിയിൽ വ്യക്തമായ കുടിയേറി പാർക്കലാണ് ബീഹാറികൾ അനുഭവിക്കുന്നത്. ബിജെപി, ജെഡിയു, ആർജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ മുന്നണികളും ബിഹാറുകാർക്ക് തൊഴിലും, അവസരവും വാക്കുകക്കൊണ്ട് കൊടുക്കുമ്പോഴും ചെന്നൈയിലും, മുംബൈയിലുമൊക്കെ പച്ചക്കറി വിറ്റും, പഴങ്ങൾ വിറ്റും അവർ ജീവിതം ചേർത്തു നിർത്തുകയാണ്. ആർജെഡി ഒരു വീട്ടിൽ ഒരു വ്യക്തിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ട് യുവാക്കൾ ചിരിക്കുകയാണ്. കാരണം ഇതൊക്കെ തട്ടിപ്പാണെന്നാണ് അവർ പറയുന്നത്. അനേകം […]
Read more

319 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ; വമ്പൻ ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി. സ്ത്രീകൾക്ക് […]
Read more

രാഷ്ട്രീയമല്ലേ? വാക്കുകൾക്കു കുറവുണ്ടാകുമോ

ചെന്നൈ: വാക്കുകൾ കൊണ്ടു ഇന്ദ്രജാലം കാണിക്കാനും ആളുകളെ കൈയിലെടുക്കാനും നേതാക്കൾക്കു ഒട്ടും മടിയുണ്ടാവില്ല. പ്രാദേശിക നേതാവ് മുതൽ മുകളിലേക്കുള്ളവർക്ക് വരെ മൈക്ക് ഒരു അടങ്ങാത്ത ആവേശമാണ്. പറഞ്ഞു വന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വാക്കുകളുടെ വിന്യാസമാണ്. തമിഴ്നാട്ടിൽ ബീഹാറുകർ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശമാണ് കാരണം. ബീഹാറിൽ പറഞ്ഞത് തമിഴ്നാട്ടിൽ വന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് സ്റ്റാലിൻ തിരിച്ചു അടിച്ചത്. തമിഴ്നാട് എല്ലാവരെയും ഒരു പോലെ […]
Read more

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ചുനാർ ജംഗ്‌ഷനിലെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാവിലെ 9.15ന് ചോപൻ -പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ വന്നിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകുകയായിരുന്ന ഹൗറ- കൽക്ക നേതാജി എക്‌സ്‌പ്രസാണ് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഇറങ്ങാതെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഛത്തീസ്ഗഢിലെ ബിലാസ്‌പൂരിൽ 11 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്തണം. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിലിരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം.
Read more

2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയായ കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു ജാബിർ – മുബഷിറ ദമ്പതികളുടെ മകന്‍ അലൻ വീട്ടിലെ കിണറ്റിൽ വീണ് മരിച്ചത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വഭാവികത തോന്നിയ പൊലീസ് അമ്മയുടെ […]
Read more

മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ തടഞ്ഞുവെച്ച സംഭവം; അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. ഇതിനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഇന്നലെ […]
Read more

പരസ്യങ്ങൾക്കായി വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങളെടുക്കാൻ മെറ്റയ്ക്ക് അനുമതി

ന്യൂഡൽഹി: വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക്‌ വിലക്കി. മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണലാണ് (എൻസിഎൽഎടി) റദ്ദാക്കിയത്. 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യലാണെന്ന് കണ്ടെത്തിയ മത്സരകമ്മിഷൻ വാട്‌സാപ്പിന് 213.14 കോടി രൂപ പിഴ ചുമത്തിയത് ട്രൈബ്യൂണൽ ശരിവെച്ചു. 2024 നവംബർ 18-നാണ് മത്സര കമ്മിഷൻ വാട്സാപ്പിന് പിഴ ചുമത്തുകയും മെറ്റയുമായി വിവരങ്ങൾ പങ്കുവെക്കുന്നത് വിലക്കുകയും ചെയ്തത്. എന്നാൽ, ഈ രണ്ട് നടപടികളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix