ലക്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ചുനാർ ജംഗ്‌ഷനിലെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാവിലെ 9.15ന് ചോപൻ -പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ വന്നിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകുകയായിരുന്ന ഹൗറ- കൽക്ക നേതാജി എക്‌സ്‌പ്രസാണ് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാറ്റ്‌ഫോമിൽ ഇറങ്ങാതെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഛത്തീസ്ഗഢിലെ ബിലാസ്‌പൂരിൽ 11 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം സംഭവിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ സംഭവം.


