Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

വാട്‍സ്ആപ്പിൽ നിന്ന് എഐ ചാറ്റ്ബോട്ടുകളെ നിരോധിക്കുന്നു; ചാറ്റ്ജിപിടിയും പെർപ്ലെക്‌സിറ്റിയും പുറത്താകും

കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ബിസിനസ് നയത്തിൽ കാര്യമായ മാറ്റം വരുത്തുന്നു. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല. ഈ പുതിയ നിയമം 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്‍റ് മാത്രമേ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്‌ടിച്ച ബോട്ടുകൾ വാട്‌സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെടും. കമ്പനികളെ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുക എന്നതായിരുന്നു […]
Read more

ഡ്രസിംഗ് റൂമിൽ കുടുങ്ങി 3 വയസുകാരൻ; കുഞ്ഞിന് രക്ഷകരായി ഫയർ ഫോഴ്സ്

കോഴിക്കോട്: വടകരയിൽ റെഡിമെയ്ഡ് ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുകാരൻ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വടകര ഫയർ ഫോഴ്സ് ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ വില്യാപള്ളി സ്വദേശിയായ 3 വയസ്സുകാരനാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്.
Read more

കഴക്കൂട്ടം ബലാത്സംഗം: ക്രൂരകൃത്യത്തിന് മുൻപ് പ്രതി മോഷണവും നടത്തി

തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തും. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി […]
Read more

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിക്കുകയും ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. ഇന്നലെയാണ് തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച് ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ […]
Read more

കനത്ത മഴ; ടൂറിസം കേന്ദ്രങ്ങൾ അടക്കാൻ സാധ്യത

വിതുര: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൊന്‍മുടിയില്‍ കനത്ത മഴ. ഒരാഴ്ചയായി ഈ മേഖലയില്‍ മഴ കനത്തു പെയ്യുകയാണ്. ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. നദികളിലെ നീരൊഴുക്കും ഉയര്‍ന്നു.കൂടാതെ ഡാമുകളിലെ നീരൊഴുക്കും വര്‍ദ്ധിച്ചു. ഈ സ്ഥിതിതുടര്‍ന്നാല്‍ പൊന്‍മുടി വീണ്ടും അടച്ചേക്കും. മഴയുടെ തീവ്രത കൂടിയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഇന്നലെയും നൂറുകണക്കിന് സഞ്ചാരികള്‍ പൊന്‍മുടിയിലെത്തി. ഒരാഴ്ചമുന്‍പ് കല്ലാര്‍ മീന്‍മുട്ടിവെള്ളച്ചാട്ടം മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്നെങ്കിലും വീണ്ടും തുറന്നു. കാട്ടുമൃഗശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.പ്രതികൂല കാലാവസ്ഥയെ […]
Read more

പേരാമ്പ്ര സംഘ‌ർഷം; ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. മാറ്റമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇവരുടെ പേരും ഉൾപ്പെടുത്തി. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് […]
Read more

രമേശ് ചെന്നിത്തലയുടെ അമ്മ എൻ. ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, […]
Read more

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ അത്താഴക്കഞ്ഞിയുടെ പേരിൽ 2.27 ലക്ഷം രൂപയുടെ തട്ടിപ്പ്

കോട്ടയം: ശബരിമല തീർഥാടകരും വൈകിട്ട് ക്ഷേത്രദർ‌ശനത്തിനെത്തുന്നവരും കഴിക്കുന്ന അത്താഴക്കഞ്ഞിയുടെ പേരിലും വൻ തട്ടിപ്പ്. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഓരോ ദിവസവും 250 പേർക്കു വീതം 65 ദിവസം അത്താഴക്കഞ്ഞി നൽകിയെന്ന വകയിൽ ദേവസ്വം അധികൃതർ എഴുതിയെടുത്തത് 2.27 ലക്ഷം രൂപ. ഭക്ഷണം കഴിച്ചവരുടെ എണ്ണം കൃത്യമല്ലെന്നും ഇത്രയും പേർ പല ദിവസങ്ങളിലും കഴിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് ഓഡിറ്റിലാണ് ഈ കണ്ടെത്തൽ. ശബരിമല തീർഥാടനവേളയായ 2019 നവംബർ 17 മുതൽ 2020 […]
Read more

തോക്കുമായി ഒരാള്‍ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ; സംഭവം ലിറ്റ്മസ് 25 സ്വതന്ത്ര ചിന്താ സമ്മേളനം നടക്കുന്നതിനിടെ

കൊച്ചി∙ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദയംപേരൂർ സ്വദേശി തോക്കുമായി എത്തിയതിനെ തുടർന്ന് എസെൻസ് ഗ്ലോബൽ ലിറ്റ്മസ് 25 സ്വതന്ത്ര ചിന്താ സമ്മേളനം താത്കാലികമായി നിർത്തിവച്ചു. ആളുകളെ സ്റ്റേഡിയത്തിനു പുറത്തിറക്കി പരിശോധന നടത്തി. തോക്കുമായി എത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈസന്‍സുള്ള തോക്കാണെന്ന് പൊലീസ് അറിയിച്ചു. പരിശോധനകൾ നടക്കുകയാണെന്നും ആശങ്കവേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ‘‘20 മിനിട്ടു നേരത്തേക്ക് പരിപാടി നിർത്തുകയാണെന്ന് സംഘാടകർ പറഞ്ഞു. സാങ്കേതിക പ്രശ്നമാണെന്നാണ് പറഞ്ഞത്. പിന്നീട് പൊലീസെത്തി എല്ലാവരെയും പുറത്തിറക്കി സ്റ്റേഡിയം […]
Read more

‘ലൈംഗികമായി ഉപദ്രവിച്ചു, വൃത്തികെട്ട് എനിക്ക് ജീവിക്കണ്ട’; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരായ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജോസ് ഫ്രാങ്ക്ളിൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വീട്ടമ്മ മകന് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജോസ് ഫ്രാങ്ക്ളിന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി കഴിഞ്ഞദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ പ്രതിപക്ഷ നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ ജോസ് ഫ്രാങ്ക്‌ളിൻ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സംരക്ഷിക്കുന്ന നാർഡ് എന്ന സംഘടനയുടെ ചെയർമാനുമാണ്. കടബാദ്ധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും പറഞ്ഞാണ് വീട്ടമ്മയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix