കടുത്ത വേനൽച്ചൂടിനൊപ്പം കൊതുകുശല്യവും
കടുത്ത വേനൽച്ചൂടിന് പിന്നാലെ നാടിനെ വലച്ച് കൊതുകുശല്യം വർധിക്കുന്നു. പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി ഉയർന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വേനൽ കടുത്തതോടെ കൈത്തോടുകളിലും അഴുക്കുചാലുകളിലും നീരൊഴുക്ക് നിലച്ചതും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുമാണ് കൊതുകുകൾ പെരുകാൻ പ്രധാന കാരണമാകുന്നത്. ഇതിനുപുറമെ, പെയ്ത വേനൽമഴയിൽ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും പൈനാപ്പിൾ തോട്ടങ്ങളിലെ കൈതപ്പോളകളിലും വെള്ളം കെട്ടിനിന്നതോടെ ഇവിടങ്ങൾ കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി മാറി. ചൂട് കൂടുന്ന സാഹചര്യത്തിൽ കൊതുകുകളുടെ പ്രജനനം വേഗത്തിലാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുശല്യം വർധിക്കുന്നത് […]
Read more