Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 22-ന്; ഫലപ്രഖ്യാപനം ഉച്ചക്ക് 3 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും […]
Read more

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം; കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപയായിരുന്നു ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. എന്നാൽ സ്വർണാഭരണ ഉപഭോക്താക്കളുടേതടക്കം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് സ്വർണവില വീണ്ടും ഉയർന്നത്. ഒരു […]
Read more

വീണ്ടും കോവിഡ് ഭീഷിണി; അതീവ ജാഗ്രതയിൽ മുംബൈ നഗരം

മുംബൈ: ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് മുംബൈ നഗരത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. ഈ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. 2020നും 2022നും ഇടയിൽ കൊവിഡ് മാരകമായ രീതിയിൽ വ്യാപിച്ചതുമായി താരതമ്യപ്പെടുത്താനാവില്ലെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ നിലവിൽ 93 സജീവ കേസുകൾ മാത്രമേയുള്ളൂ, ഇത് ദേശീയ തലത്തിൽ ആശങ്കാജനകമല്ല. മുംബൈയിൽ ഒരോ മാസവും […]
Read more

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി മാറ്റി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് പ്രതിയുടെ രീതി. വ്യാജ അക്കൗണ്ടുകളിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. തമിഴ്‌നാട് തിരുവണ്ണാമലെ വിളളപ്പക്കം സ്വദേശിയായ അജിത് കുമാര്‍ (28) ആണ് പോലീസിന്റെ പിടിയിലായത്. ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് സ്വദേശികളായ എട്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ […]
Read more

ബസും കാറും കൂട്ടിയിടിച്ചു; കാ‍ർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.പരിക്കേറ്റ കാർ യാത്രക്കാരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട് കരുവാറ്റയിൽ തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം. ഹരിപ്പാട് നിന്നും ആലപ്പുഴ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Read more

തരംഗമായി തഗ് ലൈഫ് ട്രയ്ലർ; ഒറ്റദിവസംകൊണ്ട് 10 മില്യൺ കാഴ്ചക്കാർ

37 വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ച വൈകിട്ടാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ട്രെയ്‌ലർ.10 മില്യണിലധിക൦ കാഴ്ച്ചക്കാരെയാണ് ഒറ്റ ദിവസംകൊണ്ട് നേടിയിരിക്കുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ […]
Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.
Read more

കണ്ണൂരിൽ കഞ്ചാവ് വേട്ട; ആസാം സ്വദേശികളായ 3 പേർ പിടിയിൽ

കണ്ണൂർ: കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ആസാം സ്വദേശികളായ 3 പേരാണ് പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പൂവ്വത്തുവെച്ച് 1.100 കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ എബി തോമസ് വ്യക്തമാക്കി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.വി.നികേഷ്, […]
Read more

സംഘാടകർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച്ച; തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: കോട്ടമൈതാനത്തെ റാപ്പര്‍ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പരിക്കേറ്റത് സംഘാടകരുടെ ഗുരുതര വീഴ്ച്ചയെന്ന് ആക്ഷേപം. സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിൽ അനിയന്ത്രിതമായ ജനക്കൂട്ടമെത്തിയതോടെയാണ് നിയന്ത്രണങ്ങളെല്ലാം പാളിയത്. പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട് 15 ഓളം പേർക്കാണ് പരുക്കേറ്റത്. കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ വേടന്‍റെ വരവും വൈകി. ആറു […]
Read more

‘രാമായണ’യിൽ കാജൽ അഗർവാളും; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാമായണയിൽ തെന്നിന്ത്യൻ നടി കാജൽ അഗർവാളും ഒരു കഥാപാത്രമാകുന്നു. ചിത്രത്തിൽ നടി മണ്ഡോദരിയുടെ വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യാഷ് ആണ് രാവണന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. സാക്ഷി തൻവാർ മണ്ഡോദരിയായി അഭിനയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കാജലിന്‍റെ ചിത്രീകരണം ആരംഭിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന നടിയെ മണ്ഡോദരിയായി […]
Read more
Advertisement
WhiteswanTV Footer