Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനാണ് സസ്പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ പൊലീസുകാരന് സസ്പെൻ്റ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.
Read more

‘ലോക’യിലെ ബോയ്‌സ് ആന്തം ‘ശോക മൂകം’പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്‌സ് ഓഫിസില്‍ മഹാവിജയം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ശോക മൂകം’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്ത് വന്നിരിക്കുകയാണ്. ‘ബോയ്‌സ് ആന്തം’ എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്‍, പ്രണവം ശശി, ജേമൈമ എന്നിവര്‍ […]
Read more

അവിഹിത ബന്ധം കണ്ടെത്തി; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി

ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിട‌െയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ […]
Read more

നവാഗതനായ വിഷ്ണു വെഞ്ഞാറമൂടിന്റെ സംവിധാനത്തിൽ ‘ശ്രീ അയ്യപ്പൻ’; ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ), ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമനാണ് ഇത്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു. അനീഷ് രവി, റിയാസ് ഖാൻ, […]
Read more

സൈമ അവാർഡ്സ് 2025; മികച്ച നടൻ പൃഥ്വിരാജ്, മികച്ച സംവിധായകൻ മികച്ച നവാഗത നിർമാതാവ് ഷരീഫ് മുഹമ്മദ്

‘മാർക്കോ’ സിനിമയുടേയും ഇറങ്ങാനിരിക്കുന്ന ‘കാട്ടാളൻ’ സിനിമയുടേയും പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദിനെ തേടി സൈമ അവാർഡ്സ് 2025 മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് ‘മാർക്കോ’ എന്ന സിനിമ നിർമ്മിച്ചതിലൂടെ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം ഷരീഫ് മുഹമ്മദിനെ തേടിയെത്തിയത്. സൈമ അവാർഡ്സിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കിൽ നിന്ന് അല്ലു അർജ്ജുനും തമിഴിൽ നിന്ന് ശിവകാർത്തികേയനും കന്നഡയിൽ നിന്ന് സുധീപും മികച്ച നടന്മാർക്കുള്ള പുരസ്കാരം നേടി. മലയാളത്തിൽ […]
Read more

വിവാഹം മുടക്കുന്നവരുടെ ഗ്രാമം; വിചിത്രകഥയുമായി ‘വത്സലാ ക്ലബ്ബ്’

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായ വിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ്. അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ എന്ന് പറയുന്നത് ഒരു മത്സരവും ആഘോഷവും ആണ്. ആൺ, പെൺ വ്യത്യാസമില്ലാതെ തലമുറ തലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികം വരെ നൽകും. ഇവിടെ […]
Read more

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസ്; രണ്ട് പേർ പിടിയിൽ

തൃശൂർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിലായി. എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്തിൻ (29) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിപി(26)നാണ് മർദനമേറ്റത്. വിപിന്റെ സുഹൃത്തായ ശരവണനും അഖിനേഷുമായി നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ വിപിൻ ഇടപെട്ടിരുന്നു. ഇതിന്റെ വൈര്യാഗത്തിൽ വെള്ളിയാഴ്ച […]
Read more

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ ‘വള’ ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’യുടെ ആകാംക്ഷ നിറയ്ക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ടീസർ പുറത്തിറങ്ങി. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 19ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ […]
Read more

കരം സിനിമയിലെ ‘അന അൽ മാലിക്’ വീഡിയോ ഗാനം പുറത്ത്

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘അന അൽ മാലിക്…’ ലിറിക്ക് വീഡിയോ പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ലിറിക് വീഡിയോയിൽ കിടിലൻ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിൾ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്ന് എഴുതിയിരിക്കുന്ന ഗാനം ഹരിബ് […]
Read more

‘പ്രണയ നായകനായി മാത്യു തോമസ്’; നെല്ലിക്കാംപൊയിൽ പ്രണയ ഗാനം പുറത്ത്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുത്തൻ ഗാനം പുറത്ത്. “കാതൽ പൊന്മാൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix