Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. കുല്‍ഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ‘‘ഗുഡാർ വനമേഖലയിൽ ഭീകര സാന്നിധ്യം ഉണ്ടെന്ന ജമ്മു കശ്മീർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫ് സംഘവും വനമേഖലയിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സംഘത്തിനു നേരെ […]
Read more

ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചു; അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്നു

ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ലഭിക്കുന്നത്. 2022 ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപിൽ. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താൻ […]
Read more

സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് ഷറഫുദ്ദീനും കാളിദാസ് ജയറാമും

രസകരമായ പാരഡികളിലൂടെ ശ്രദ്ധനേടിയ സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് നടന്മാരായ ഷറഫുദ്ദീനും കാളിദാസ് ജയറാമും. ഗൗരവ ഭാവത്തിലാണ് സുധീറും ഷറഫുദ്ദീനും ഗാനം ആലപിക്കുന്നത്. ഭക്ഷണത്തെ കുറിച്ചാണ് പാരഡി ഗാനം. ‘ചൂടാക്കി തന്നില്ലാ… കരിമീൻ കറി’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീനും കാളിദാസും വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മഞ്ജു പിള്ള, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഒരു പ്രത്യേക തരം കഴിവുള്ള ആളാണ് സുധീർ’ എന്നാണ് […]
Read more

വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപ സംഘം കുടുംബത്തെ ആക്രമിച്ചു

തിരുവനന്തപുരം: വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത കുടുംബത്തെ മദ്യപ സംഘം ആക്രമിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. സഞ്ജയും സംഘവും മദ്യപിച്ച് വീടിന് മുന്നില്‍ പരസ്പരം ചീത്ത വിളിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് സഞ്ജയ് വീട്ടില്‍ കയറി കത്തിയെടുത്ത് സുഹൃത്തുക്കളുമൊത്ത് മൂന്നു പേരെയും […]
Read more

ഓണക്കാലം കളറാക്കി 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. റഷ്യ യുദ്ധം തുടരുന്നത് എണ്ണയ്ക്ക് ഇന്ത്യ നൽകുന്ന പണം ഉപയോഗിച്ച്: വീണ്ടും വിമർശിച്ച് നവാരോഅവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ […]
Read more

പിറന്നാൾ സമ്മാനമൊരുക്കി മമ്മുക്ക; “കളങ്കാവൽ” പുതിയ പോസ്റ്റർ പുറത്ത്

കഴിഞ്ഞ ദിവസം 74-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കിയിരുന്നു. അതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയെത്തുന്ന “കളങ്കാവൽ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ […]
Read more

“ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്”: മനസ്സുതുറന്ന് ശോഭന

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായ താരമാണ് ശോഭന. ഇന്നും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് […]
Read more

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51-കാരി മരിച്ചു. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരക്കാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ബജറ്റ് വെറും 5 കോടി, നേടിയത് 121 കോടി; സു ഫ്രം സോ ഒടിടി യിലേക്ക്

കന്നഡയില്‍ നിന്നെത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ് സു ഫ്രം […]
Read more

ഒഴുക്കിൽപ്പെട്ട ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 46 കാരന് ദാരുണാന്ത്യം

തൃശൂർ: പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദ് (44) ആണ് മരിച്ചത്. കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്. മുടിക്കോട് ചാത്തംകുളത്തിലാണ് സംഭവം ഉണ്ടായത്. വിനോദ് കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു എന്ന് ദക്‌സാക്ഷികൾ പറഞ്ഞു. കാൽ വഴുതി വീണയാളെ ഉടൻ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയെങ്കിലും വിനോദിനെ രക്ഷിക്കാനായില്ല. തുടർന്ന് തൃശൂരിൽ നിന്നുളള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix