Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സേലത്ത് രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് […]
Read more

‘മീ ടൂ വെളിപ്പെടുത്തലിന്‍റെ പേരില്‍ 7 വര്‍ഷം നേരിട്ടത് കടുത്ത അനീതി, ഷാഡോ ബാനിം​ഗ്’; തുറന്ന് പറഞ്ഞ് ചിന്മയി

മീ ടൂ വെളിപ്പെടുത്തലിന്‍റെ പേരില്‍ ഏഴ് വര്‍ഷത്തോളം സിനിമാ, സംഗീത ലോകത്ത് നേരിട്ടത് കടുത്ത അനീതിയെന്ന് ഗായിക ചിൻമയി ശ്രീപദ. അനീതി തുറന്നുപറയുന്നവർ നേരിടുന്നത് ഷാഡോ ബാനിംഗ് ആണെന്നും ചിന്മയി പറഞ്ഞു. ആരോപണം ഉയര്‍ത്തിയതിന്‍റെ പേരില്‍ താന്‍ ഒരു പാട്ടുകാരി ആണെന്നത് പോലും മായ്ച്ചുകളയപ്പെട്ടുവെന്നും ഗുരുക്കരന്മാരായി കരുതിയവർ ഒറ്റപ്പെടുത്തിയെന്നും ചിന്മയി പ്രതികരിച്ചു. അതേസമയം മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിലെ വൈറൽ ഗാനത്തിലൂടെ തിരിച്ചുവന്നതിന്റെ സന്തോഷവും ചിൻമയി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. “കഴിഞ്ഞ ഏതാനും മാസങ്ങളായി […]
Read more

ഹൈസന്‍സ് യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി ടിവികള്‍ പുറത്തിറക്കി

കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്- ഹോം അപ്ലയന്‍സസ് മേഖലയിലെ ആഗോള മുന്‍നിര കമ്പനിയും ആര്‍ജിബി മിനി എല്‍ഇഡി ടിവികളുടെ സൃഷ്ടാക്കളുമായ ഹൈസന്‍സ് ഇന്ത്യയില്‍ അവരുടെ ഫ്‌ലാഗ്ഷിപ്പ് യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി ടിവി സിരീസുകള്‍ അവതരിപ്പിച്ചു. 100, 116 ഇഞ്ചുകളില്‍ ഇവ ലഭ്യമാണ്. ഉയര്‍ന്ന വകഭേദമായ 116 ഇഞ്ച് മോഡലിന് 29,99,999 രൂപയാണ് വില. എ.ഐ. സഹായത്തോടെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ആര്‍ജിബി മിനി എല്‍ഇഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമ്പരാഗത സിംഗിള്‍ […]
Read more

‘നിൻ നിഴൽ’ മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുന്നു

തിരുവനന്തപുരം: യുവ സംവിധായകനും, തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാന൦ ‘നിൻ നിഴൽ’ മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെ ബാനറിൽ അനീഷയാണ് മ്യൂസിക് വീഡിയോ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ… എന്ന മനോഹരമായ പ്രണയ വരികൾ രചിച്ചിരിക്കുന്നത്മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെതാണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ വളരെയേറെ മനോഹരമാക്കുകയാണ്. […]
Read more

‘ഈ ജീവിതം ജനങ്ങള്‍ക്കിടയിൽ ജീവിച്ചു മരിക്കാനാണ് തീരുമാനം’; പ്രതികരണവുമായി റാപ്പര്‍ വേടൻ

കൊച്ചി: പീഡന പരാതി വിവാദങ്ങൾക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടൻ. ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണെന്നും എന്നാൽ, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും റാപ്പര്‍ വേടൻ സംഗീത വേദയിൽ തുറന്നു പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്‍റെ പ്രസ്താവന. തന്‍റെയീ ഒറ്റ ജീവിതം ഈ ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വേടൻ പറഞ്ഞത്. ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് […]
Read more

ഓണാഘോഷത്തിനിടെ സംഘർഷം; പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻ‌കീഴ് ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികൾ […]
Read more

ബൊലേറോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

വയനാട്: വയനാട് കൽപറ്റ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് […]
Read more

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘കാന്താര ചാപ്റ്റർ 1’ ഒക്ടോബർ 2 ന് കേരളത്തിലേക്ക്

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് […]
Read more

കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവനന്തപുരം: കിണറ്റിൽ വീണ വീട്ടമ്മക്ക് രക്ഷകരായി ഫയർഫോഴ്സ്. വിഴിഞ്ഞം മുല്ലൂർ മേലേ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശാലിനി(36) ആണ് തിങ്കളാഴ്ച കാൽവഴുതി വീട്ടുമുറ്റത്തെ 35 അടി താഴ്‌ചയുള്ള കിണറിനുള്ളിൽ വീണത്. കയറിൽ കുരുങ്ങി കിടന്ന യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിയാത്തതിനാൽ വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷൻ ഓഫിസർ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ‌ ഓഫിസർ ബിനുകുമാർ കിണറ്റിലിറങ്ങി വലയുടെ സഹായത്താൽ വീട്ടമ്മയെ രക്ഷപ്പെടുത്തി. കൈക്ക് പൊട്ടലുണ്ടായ യുവതിയെ പിന്നാലെ ആശുപത്രിയിലെത്തിച്ചു. […]
Read more

ഹൈദരാബാദിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix