Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് ഹിഷാം അബ്‍ദുൾ വഹാബ്; ഗോൾഡൻ സ്റ്റാർ ഗണേഷ് – ശ്രീനിവാസ് രാജു ചിത്രം ആരംഭിച്ചു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തൻ്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. ഇപ്പോൾ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കന്നഡ താരം ഗോർഡൻ സ്റ്റാർ ഗണേഷ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്. ഇപ്പൊൾ മൈസൂരിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച മൈസൂരിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം […]
Read more

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന്‍

മലപ്പുറം: യാത്രക്കാർക്ക് ഇരിക്കാനുണ്ടാക്കിയ ഇരിപ്പിടങ്ങളും പ്ലാറ്റ് ഫോമും കയ്യേറിയ നായക്കൂട്ടം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലും, ടിക്കറ്റ് കൌണ്ടറിന് സമീപവും പ്ലാറ്റ് ഫോമിലുമടക്കം തെരുവ് നായ്ക്കളുടെ ബഹളമാണ്. നായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുക’. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം ഇങ്ങനെയൊരു അറിയിപ്പു കൂടി യാത്രക്കാര്‍ക്ക് ഇനി നല്‍കേണ്ടിവരും.അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ഏതു നിമിഷവും തെരുവ് നായ്ക്കൂട്ടം ആക്രമിച്ചേക്കാം എന്ന ഭീതിയിലാണ് യാത്രക്കാര്‍. നായകള്‍ കൂട്ടത്തോടെ വാസം ഉറപ്പിച്ചതിനാല്‍ കൂടുതല്‍ അപകടകാരിയെന്ന് യാത്രക്കാര്‍ പറയുന്നു. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ […]
Read more

ബെെക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവില്‍ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. റോഡില്‍ മറിഞ്ഞ ബൈക്ക് […]
Read more

കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ […]
Read more

കള്ള് ഷാപ്പിൽ കത്തിക്കുത്ത്; സംഭവം ആലുവ കുന്നത്തേരിയിൽ

കൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മിറാഷ്; ഏറ്റവും പുതിയ ഗാനം പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിലെ പുതിയ ​ഗാനം ശ്രദ്ധനേടുന്നു. ഇളവേനൽ പൂവേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. വിഷ്ണു ശ്യാം സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ് ഇത്തവണ. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും […]
Read more

3398 കുടുംബങ്ങള്‍ ദാരിദ്ര്യമുക്തം; അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്ന നേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴ

ആലപ്പുഴ: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴ. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്. അതിദാരിദ്ര്യ പട്ടികയില്‍ ജില്ലയില്‍ വീട് മാത്രം ആവശ്യമുള്ള 276 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ 219 പേരുടെയും വീട് […]
Read more

കവിൽ നായകനാകുന്ന കിസ്സ് ട്രെയിലർ പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും […]
Read more

ഇസ്രായേൽ ആക്രമണം ‘സ്റ്റേറ്റ് ടെററിസം’; അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി

ഖത്തർ: ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. തങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് പ്രവാസ ലോകത്തെ ഞെട്ടിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. […]
Read more

മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്.ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാറിനെ കൂടാതെ അഭിഷേക് ശ്രീകുമാർ. സറീനാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix