Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമ൦; പട്ടാമ്പിയിൽ താമസ സ്ഥലത്ത് നിന്നും 4 പേരെ പിടികൂടി

പാലക്കാട്: ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിൽ കൂറ്റനാട് നിന്ന് 4 പേർ വനം വകുപ്പിൻ്റെ പിടിയിലായി. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള താമസ സ്ഥലത്തു നിന്നും പ്രതികളെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി കെ എസ് രഞ്ജു, കൊല്ലം കണ്ണനല്ലൂർ സ്വദേശി ദേവദാസ്, പാലക്കാട് വാവനൂർ സ്വദേശി പി പി ബഷീർ , കൂറ്റനാട് സ്വദേശി അഷറഫലി തുടങ്ങിയവരാണ് പിടിയിലായത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി […]
Read more

അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് 2 മരണം സ്ഥിതീകരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2മരണം സ്ഥിതീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഞായറാഴ്ചയാണ് രണ്ടു മരണവും നടന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു. അതേസമയം, മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ […]
Read more

പ്രേക്ഷകപ്രീതി നേടി ‘തലവര’ മുന്നോട്ട്; സക്സസ് ടീസർ പുറത്ത്

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടി രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ സക്സസ് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് […]
Read more

മദപ്പാടിലായിരുന്ന ആന കുത്തിയ സംഭവം; പാപ്പാന് ദാരുണാന്ത്യം, രണ്ടാം പാപ്പാൻ്റെ നില ഗുരുതരം

ആലപ്പുഴ: ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം നടന്നത്. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മുരളീധരൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഷാജിപ്പാപ്പനും പിള്ളേരും മൂന്നാം വരവ് എപ്പോൾ; ആട് 3 റിലീസ് പ്രഖ്യാപിച്ചു

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ […]
Read more

തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി. കേരളത്തിലെത്തി രഹസ്യമായി താമസിച്ചു വരികയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെയുള്ള അഞ്ചംഗ സംഘത്തെയാണ് വർക്കല പൊലീസ് പിടികൂടിയത്. മധുരൈ ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ, അരുൺ, മതിയഴകൻ, പ്രവീൺകുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. വധശ്രമക്കേസുകളിലും പന്ത്രണ്ടോളം പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ 26ന് തമിഴ്നാട്ടിൽ പിടിച്ചുപറി നടത്തിയ ശേഷം വർക്കല ഹെലിപ്പാഡിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ […]
Read more

കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം; തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൽപ്പറ്റ: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. ഗെയിൽ, എൻഎച്ച് തുടങ്ങിയ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. മലയോര ഹൈവേ, ജലപാത തുടങ്ങിയവ നിർമ്മാണ ഘട്ടത്തിലാണ്. ദീർഘ കാലമായി മുടങ്ങികിടക്കുന്ന […]
Read more

ധ്രുവ് വിക്രം നായകനാകുന്ന ബൈസണ്‍, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിലെ ആദ്യ ഗാനം സെപ്‍തംബര്‍ ഒന്നിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട് മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം […]
Read more

കെഎസ്ഇബി കരാർ ജീവനക്കാരുടെ ദിവസവേദനം വർധിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിനു കീഴിലെ ലൈൻമെയ്ന്റനൻസ് സെക്‌ഷനിലെ കരാർ ജീ വനക്കാരുടെ ദിവസവേതനം വർധിപ്പിച്ചു. ഇലക്ട്രിസിറ്റി വർക്കർ മാർക്ക് 850 രൂപയും ലൈൻമാൻ മാർക്ക് 950 രൂപയുമാണു വർധിപ്പിച്ച നിരക്ക്. നിലവിൽ ഇത് 675 രൂപയും 755 രൂപയുമാണ്. പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും തകരാറുകൾ പരിഹരിക്കുന്നതി ന് സ്ഥിര ജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാര മുള്ള ദിവസക്കൂലി മാത്രമാണു ലഭിക്കുന്നത്. വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന്​ […]
Read more

മാട്രിമോണി വഴി പങ്കാളിയെ കണ്ടെത്തില്ലെന്ന പ്രതിജ്ഞ തെറ്റിച്ചു’; ജോസഫ് അന്നംകുട്ടി

റേഡിയോ ജോക്കി, അഭിനേതാവ്, എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്. തൻറെ നിലപാടുകൾ വീഡിയോകളിലൂടെയും പ്രസംഗങ്ങളിലൂടെയും തുറന്നുപറഞ്ഞിട്ടുള്ള ജോസഫിനെ അറിയാത്ത മലയാളികൾ വിരളമാണ്. നിരവധി വേദികളിൽ മോട്ടിവേഷണല്‍ സ്പീക്കറായും എത്തിയിട്ടുള്ള താരത്തിന്റെ വാക്കുകൾ പലപ്പോഴും വൈറലായിട്ടുണ്ട്. അടുത്തിടെയായിരുന്നു ജോസഫിന്റെ വിവാഹം. അന്നയാണ് വധു. വളരെ ലളിതമായൊരു വിവാഹം ആയിരുന്നു അന്നയുടേയും ജോസഫിന്റേയും. ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്നാണ് വിവാഹവിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ ജോസഫ് പറഞ്ഞത്. ഇപ്പോഴിതാ അന്നയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix