Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കഞ്ചിക്കോട് സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി ആൻസിയാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് മുറിഞ്ഞു പോയിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ […]
Read more

പുൽപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം

വയനാട്: വയനാട് പുല്ല് പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനപ്രദേശത്തിനടുത്ത റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്ക് മുന്പിലേക്കാണ് കാട്ടാന പാഞ്ഞെത്തിയത്. തലനാരിഴക്കാണ് ആനക്ക് മുമ്പില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റതായി വനംവകുപ്പ് അറിയിച്ചു. പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി – വിലങ്ങാടി വനഭാഗത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രികനായ പുല്‍പ്പളളി പാളക്കൊല്ലി വാഴപ്പള്ളി വീട്ടില്‍ ജോസ് (52) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പുല്‍പള്ളിയിലെ […]
Read more

തിരിച്ചുവരവ് ലക്ഷ്യമിട്ട് രോഹിത്; ഫിറ്റ്നസ് ടെസ്റ്റ് പാസായത് ആഘോഷമാക്കി ആരാധകര്‍

2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായത് ആഘോഷമാക്കി ആരാധകര്‍. 38 വയസ് പിന്നിടുന്ന രോഹിതിന് ടീമിലെ സ്ഥാനം നിലനിര്‍ത്താൻ ഫിറ്റ്നസ് ടെസ്റ്റ് എന്ന വലിയ കടമ്പയായിരുന്നു മുന്നിലുണ്ടായിരുന്നത്. ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്റ‍ര്‍ ഓഫ് എക്സലൻസിലാണ് രോഹിതും മറ്റ് താരങ്ങളും കായികക്ഷമത തെളിയിക്കാനും മറ്റ് പരിശോധനകള്‍ക്കുമായി കഴിഞ്ഞ ദിവസം എത്തിയത്. കായികക്ഷമതയുടെ കാര്യത്തില്‍ രോഹിത് ഏറെ മുന്നിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 മേയില്‍ ഐപിഎല്ലിലാണ് രോഹിത് […]
Read more

പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ടയിൽ പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചുവെച്ച ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ കരിമ്പ് ജ്യൂസ് കടയിൽ പോയി മടങ്ങിയെത്തിയതിന് ശേഷമാണ് സംഭവം. വീടിന് പുറത്ത് ചെരുപ്പ് ഊരിയ ശേഷം മഞ്ജു പ്രകാശ് അകത്തേക്ക് പോയി വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാലിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. വായിൽ […]
Read more

അഫ്ഗാനിലെ ഭൂചലനം; 600ഓളം പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. […]
Read more

വിവാഹം വൈകിയതെന്തുകൊണ്ട്? മറുപടിയുമായി നടൻ വിശാൽ

തമിഴ്നടൻ വിശാൽ അടുത്തിടെ തൻ്റെ ജന്മദിനം ഒരു ഗംഭീര ചടങ്ങോടെയാണ് ആഘോഷിച്ചത്. അത് നടി സായ് ധൻസികയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹനിശ്ചയം കൂടിയായിരുന്നു. ധൻസികയുമായുള്ള വിവാഹം വൈകിയതെന്തുകൊണ്ടെന്നുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഓഗസ്റ്റ് 29-ന് വിവാഹിതരാകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നുവെന്നും വിശാൽ വെളിപ്പെടുത്തി. തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത്, സംഘടനയ്ക്ക് ഒരു പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് വിശാൽ വാഗ്ദാനം ചെയ്തിരുന്നു. നടികർസംഘം കെട്ടിടം ഉദ്ഘാടനം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് താൻ […]
Read more

ഷാർജയിലെ അതുല്യയുടെ മരണം; കൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സഹോദരി

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. അതുല്യ മരിക്കുന്നതിന് തലേ ദിവസം വലിയ സന്തോഷത്തിലായിരുന്നു. അന്ന് അതുല്യയുടെ പിറന്നാൾ ആയിരുന്നു. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാൻ ഇരുന്നതാണ്. വലിയ പ്രതീക്ഷയിലായിരുന്നു. അങ്ങനെ ഒരാൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അഖില പറഞ്ഞു. ഭർത്താവ് സതീഷ് അതുല്യയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. മകളോട് പോലും സതീഷിന് ആത്മാർത്ഥമായ സ്നേഹമില്ല. അതുല്യയുടെ […]
Read more

കാർ ആക്രമിച്ച് 2 കോടി തട്ടിയ സംഭവ൦; അഞ്ച് ലക്ഷം രൂപ ഫവാസ് ഒളിപ്പിച്ചത് പട്ടിക്കൂട്ടിൽ

മലപ്പുറം: തെയ്യാലയിൽ കാർ ആക്രമിച്ച് 2 കോടി തട്ടിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് സംഘം പ്രതിയേയും കൊണ്ട് പന്താരങ്ങാടിയിലെ വീട്ടിലെത്തി പട്ടിക്കൂട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പണം കണ്ടെടുത്തു. മറ്റൊരു പ്രതി അബ്ദുല്‍കരീമിന്റെ വീട്ടില്‍ നിന്ന് ആറ് ലക്ഷം രൂപയും രജീഷിന്റെ […]
Read more

പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: മട്ടാഞ്ചേരിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. നസ്രത്ത് സ്വദേശി ഡാറേൽ ഡിസൂസയാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ പതിനൊന്നുകാരിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി കയറി പിടിച്ചെന്നും പിന്നീട് കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമത്തിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പിന്നാലെ ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ […]
Read more

നിർബന്ധിത മതപരിവർത്തനം; നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ

ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വയ്ക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്. കടുത്ത വ്യവസ്ഥകളോട് കൂടിയാണ് നിയമം നിയമസഭയിലേക്ക് രാജസ്ഥാൻ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രാജസ്ഥാനിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2025 എന്ന പേരിൽ ഫെബ്രുവരിയിൽ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix