Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. സുനിൽകുമാറിന്റെ വാഹനത്തിൽ സവാരി പോയതിന് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അവശതയിലായ സുനിൽകുമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പോലീസിൽ പരാതിയും നൽകി. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് കിടക്കുകയായിരുന്ന സുനിൽകുമാറിനെ […]
Read more

‘ഖുഷി കഴിഞ്ഞാൻ ഈ ലോകത്ത് ഏറ്റവുമിഷ്‍ടം നിന്നെ’; വിവാഹപ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്. ആര്യയുടെയും സിബിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ […]
Read more

കൊതുകുജന്യ രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ പരക്കുന്നു; ഗുഡ്‌നൈറ്റ് സര്‍വേ

കൊച്ചി: കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളെ ഭൂരിഭാഗം ഇന്ത്യക്കാരും ഭയപ്പെടുന്നതായി ഗുഡ്‌നൈറ്റ് സര്‍വേ. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് മാത്രമല്ല, വര്‍ഷത്തില്‍ ഏത് സമയത്തും ഉണ്ടാകുമെന്ന് 81% പേരും വിശ്വസിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഇന്ത്യയിലെ മുന്‍നിര ഗാര്‍ഹിക കീടനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ യൂഗോവാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ […]
Read more

ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമം​ഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ വർക്ക് ഏരിയയുടെ ​ഗ്രില്ല് തകർത്ത നിലയിലാണ്. മൃദദേഹം കണ്ടെത്തിയത് ഒരു വൈദികന്റെ വീട്ടിൽ നിന്നാണ്. കുറച്ചുകാലമായി ഇവിടെ ആൾതാമസമില്ല. പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം […]
Read more

‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 5 ന് തീയറ്ററുകളിൽ

അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്നു. ബിഗ് ബോസ് താരമായ അഖിൽ ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരുന്നു. അതേ സിനിമയിൽ അഖിൽ മാരാർ ഒരു ചെറിയ വേഷം അഭിനയിച്ചിരുന്നുവെങ്കിലും ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ […]
Read more

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ

തിരുവനന്തപുരം: മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ. തീരുമാനം 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി. ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിയത്. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മദ്യത്തിന് 10-ാം തീയതി മുതൽ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു. മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി […]
Read more

യുവാവിനെ 6 ദിവസം അ‌‌ടച്ചി‌ട്ട് സംഭവം; ഫാം സ്റ്റേ ഉ‌ടമയ്ക്കെതിരെ കേസെ‌ടുത്ത് പൊലീസ്

പാലക്കാ‌ട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്. എസ്‍സി, എസ്‍‌ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരൊക്കെയാണ് മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചെന്നാണ് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതലമട ഊർക്കുളം […]
Read more

നിക്ഷേപ തുകയിൽ വമ്പൻ തട്ടിപ്പ്; സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു

മലപ്പുറം: നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്. ബാങ്ക് ജീവനക്കാരായ തൂത പാറല്‍ ചമ്മന്‍കുഴി അന്‍വര്‍ (52), ആനമങ്ങാട് കാഞ്ഞിരുട്ടില്‍ അലി അക്ബര്‍ (55), തൂത പാറല്‍ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ […]
Read more

പ്രേക്ഷക ശ്രദ്ധ നേടി ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’

ലെഫ് II റയട്ട് ബാൻഡിന്റെ ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’ എന്ന ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. മലയാളം ഇൻഡി സംഗീത ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ലെഫ് II റയട്ട് (Lef II Riot) ബാൻഡിന്റെ ആദ്യ മ്യൂസിക് വീഡിയോ. ബാംഗർ ഫാം ഫിലിംസ് ആണ് വിഷ്വലിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ, കഥപറച്ചിൽ കൊണ്ടും, അഭിനയം കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും ശ്രദ്ധേയമാണ്. മലയാളം കണ്ടന്‍റ് അല്ലാത്തതുകൊണ്ട് […]
Read more

എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസുദനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അവിവാഹിതനായ ഇദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix