കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കോമ്മേരി സ്വദേശി അറസ്റ്റിൽ. കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെയാണ് നടക്കാവ് പൊലീസ് പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, 15 വയസുള്ള വിദ്യാർത്ഥിനിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും, ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽ കയറിപ്പിടിച്ച് അതിക്രമം നടത്തുകയും ചെയ്തതായി വ്യക്തമായിട്ടുണ്ട്.
സംഭവത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഹരിദാസിനെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ തുടര്‍നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.






