തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു.
പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്, വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.










