കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറ അയ്യപ്പൻ വിളക്ക് മുൻവർഷങ്ങളിലേതിന് സമാനമായി ഗംഭീരമായി ആഘോഷിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ നിരവധി ഭക്തർ പങ്കാളികളായി. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി ആരംഭിച്ച ചടങ്ങുകളിൽ ഭക്തർ നിറ സാന്നിധ്യം അറിയിച്ചു. അന്നദാനവും, വൈകീട്ട് തളി ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പും നടന്നു. അതോടൊപ്പം ചെണ്ടമേളം, താലപ്പൊലി, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിടമ്പ് ഏറ്റിയ ഗജവീരന്റെ സാന്നിധ്യവും ഉത്സവത്തിന് മാറ്റ് കൂട്ടി. കൂടാതെ അരങ്ങിൽ ഭക്തിഗാനാലാപനവും, നൃത്തവും നടന്നു. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









