തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ബെയ്ലിന്‍ ദാസ് രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പോലീസ് റിപ്പോർട്ട്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞത് . അതേസമയം പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിൽ തിരച്ചിൽ നടത്തുകയും പ്രതിയുടെ ഭാര്യക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
ഈ സമയത്ത് തന്നെ പ്രതി വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു.
അതേസമയം പോലീസിനെ പ്രതയിലേക്ക് എത്തിച്ചത് പ്രതിയുടെ സഹോദരന്റെ മൊഴിയാണ് ,സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബെയ്‌ലിന്‍ ദാസിന്റെ സഹോദരന് കഴിഞ്ഞില്ല.പിന്നീടാണ് ഇയാൾ കാർ ബെയ്‌ലിന്‍ ദാസ് കൊണ്ടു പോയെന്നു മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയതോടെ സ്റ്റേഷന്‍ കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്‌ലിന്‍ പെടുകയായിരുന്നു. പോലീസ് പിടിയിലായപ്പോൾ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്






