പാരീസ്: ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തെ കണ്ടെത്തുന്ന ബാലന്‍ദ്യോര്‍ പുരസ്‌കാരപ്രഖ്യാപനം ഇന്ന്. പാരീസില്‍ ഇന്ത്യന്‍ സമയം രാത്രി 11.30-നാണ് പ്രഖ്യാപനം.
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി ടീമിന്റെ സ്ട്രൈക്കര്‍ ഉസ്മാനെ ഡെംബലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. സീസണില്‍ ടീമിനായി 35 ഗോളാണ് ഫ്രഞ്ച് താരം നേടിയത്. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടിയ പിഎസ്ജി ക്ലബ് വേള്‍ഡ് കപ്പില്‍ റണ്ണറപ്പായി.ബാഴ്സലോണയുടെ ടീനേജ് താരം ലാമിന്‍ യമാലാണ് സാധ്യതയുള്ള മറ്റൊരു താരം.



