തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിപാഷകയെ മോക് സ്റ്റിക് കൊണ്ട് മർദിച്ച മുതിർന്ന അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെ സസ്പെന്ഷന് ബാർ അസോസിയേഷൻ ആണ് അന്വേഷണവിധേയമായി ബെയ്‌ലിനെ സസ്‌പെൻഡ് ചെയ്തത് . വാക്കുതർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം .
അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അതേസമയം ആരോപണവിധേയനായ അഭിഭാഷകൻ മറ്റ് സ്റ്റാഫുകളോടും അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു.






