സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം ‘പൊൻമാൻ’ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2025 ജനുവരി 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് രചിച്ചിരിക്കുന്നുത്.

ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായപ്പോൾ യു, എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. 2.03 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ഇതിനകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ബേസിൽ ജോസഫ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് അജേഷ് എന്ന കഥാപാത്രത്തെയാണ്. ലിജോമോൾ ജോസ് സ്റ്റെഫി എന്ന നായികാ കഥാപാത്രമായി എത്തുമ്പോൾ, സജിൻ ഗോപു, ആനന്ദ് മന്മഥൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോൽ, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

ഛായാഗ്രഹണം സാനു ജോൺ വർഗീസ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനും കലാസംവിധാനവും ജ്യോതിഷ് ശങ്കർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്തമായ ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വൈറസ്’, ‘ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ജ്യോതിഷ്, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, പിആർഒ എ എസ് ദിനേശ്, ശബരി.

Tags :

Recent News

Advertisement