ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നുമാണ് ബിബിസി സ്ഥിരീകരിക്കുന്നത്.
2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം. ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ആസ്ഥാനം.
ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ൽ ആണ് സ്ഥാപിതമായത്. പിന്നീട് 1927-ലെ പുതുവത്സര ദിനത്തിലാണ് ഇപ്പോഴത്തെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്. ജീവനക്കാരുടെ എണ്ണംകൊണ്ടും പ്രശസ്തി കൊണ്ടും മാധ്യമരംഗത്തെ കുലപതികളാണ് ബിബിസി. 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ ജോലിചെയ്യുന്നുവെന്നാണ് കണക്ക്.
Content: BBC TV channels stop broadcasting






