തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇന്ന് താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നാണ് അറിയിപ്പ്. സാധാരണയെക്കാൾ 2– 3 ഡിഗ്രി കൂടുതലാണിത്. നാളെ മുതൽ 29 വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
യെലോ അലർട്ട്
കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർകോട്
39 ഡിഗ്രി വരെ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നതെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം കൂടി ഇതോടൊപ്പം കലരുമ്പോൾ കടുത്ത ഉഷ്ണവും നീറ്റലും പുകച്ചിലുമായി അത് അസഹ്യമാകുന്നു.






