സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാർ പാംപ്ലാനിയെ സിനഡ് പിൻവലിക്കും വരെ സമരം തുടരുമെന്ന് വിശ്വാസികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ച്‌ സഭ നടപടികൾ നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാംപ്ലാനി അപമാര്യാദയായി പെരുമാറി എന്നീ കാരണങ്ങളാൽ മാർ പാംപ്ലാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാംപ്ലാനി സൂപ്പർ മെത്രാനായി പ്രവർത്തിക്കുന്നത്. ഇതാണ് വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.

വിരുദ്ധ നേതാക്കളായ ഫാ. കുര്യാക്കോസ് മുണ്ടാടാൻ, ഷൈജു ആന്റണി എന്നിവരുമായുള്ള മാർ പാംപ്ലാനിയുടെ ചർച്ചകൾ പുറംലോകം അറിഞ്ഞു. മാർ തട്ടിൽ നേരിട്ടു വന്ന്‌ മാർ പാംപ്ലാനിയെ നീക്കം ചെയ്യുകയും, സഭയുടെ വിശുദ്ധ കുർബാന മാത്രം നടപ്പിലാകുകയുള്ളു എന്ന് അറിയിക്കുകയും, നിലവിൽ ശക്തമായ സഭയുടെ ഒപ്പം നിലപാട് സ്വീകരിക്കുന്ന ക്യുരിയ നിലനിർത്തും എന്ന് അറിയിക്കും വരെ ഉപവാസസമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. മാർ പാംപ്ലാനി പോലീസിനെ ഉപയോഗിച്ചു വിശ്വാസികളെ അടിച്ചമർത്തുവാൻ ശ്രമിക്കുന്നു. റോമിൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കുവാൻ കോൺക്‌ളെവ് നാളെ ആരംഭിക്കുവാൻ തുടങ്ങുമ്പോൾ, മാർ പാംപ്ലാനിയുടെ തിരക്കുപിടിച്ച നടപടികളിൽ സിനഡ് പിതാക്കന്മാരും പ്രധിഷേധം അറിയിച്ചുകഴിഞ്ഞു.

പുതിയ പാപ്പ വന്നാൽ വിമത വൈദികരുടെ പട്ടം എടുത്തുകളയുന്നത് അടക്കം ശക്തമായ നടപടികൾ വിമതർ പ്രതീക്ഷിക്കുന്നു. അവരെ അതിൽ നിന്നും രക്ഷിക്കുവാനാണ് അവരുടെ അടുത്ത സുഹൃത്തായ മാർ പാംപ്ലാനി തട്ടിക്കൂട്ടുഫോർമുലയുമായി വന്നതെന്നും വിശ്വാസികൾ അറിയിച്ചു. മുൻ സിനഡ് സെക്രട്ടറിമാർ കരിയിൽ നീക്കം ചെയ്യപ്പെട്ടതുപോലെ ഇപ്പോഴത്തെ സെക്രട്ടറി മാർ പാംപ്ലാനിയും പുറത്താക്കപ്പെടുമെന്ന് സഭാവൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.