Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; 4 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. നാഗർഭാവിയിലെ മഹേഷ് പി.യു കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.

കോളേജിലെ ഒരു സീനിയർ വിദ്യാർത്ഥിനിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. യോഗേഷും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു.

സീനിയർ വിദ്യാർത്ഥിനിയോട് ഭുവനേഷ് പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് യോഗേഷിനെതിരെ ഭുവനേഷ് അപവാദം പ്രചരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഭുവനേഷ് ഇക്കാര്യം അറിയിച്ച് പ്രകോപിപ്പിച്ചതായും പൊലീസ് പറയുന്നു.

തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി യോഗേഷിനെ കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. കേസിലെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന ഭുവനേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix