Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരു ഗിരീഷ് കൊലപാതകം: പ്രതി നിഷയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ബെംഗളൂരു ഗിരീഷ് കൊലപാതകത്തിൽ പ്രതി നിഷയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മാനസികമായ സമ്മർദ്ദവും വന്യമായ പ്രണയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേശും അരവിന്ദ് കുമാറുമാണ് ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്തത്.

2003 ഡിസംബർ 3നാണ് ബെംഗളൂരുവിൽ നിന്നുള്ള 26 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ ബി.വി. ഗിരീഷിനെ നിഷ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തിയത്. കർണാടക ഗവർണർക്ക് ദയാഹർജി സമർപ്പിക്കാൻ സുപ്രീം കോടതി നാല് പ്രതികളായ ശുഭ, കാമുകൻ അരുൺ, കൂട്ടാളികളായ ദിനകരൻ, വെങ്കിടേഷ് എന്നിവർക്ക് എട്ട് ആഴ്ച സമയം അനുവദിച്ചു.

2004 ജനുവരിയിൽ നിഷയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും ശിക്ഷിക്കുകയും ചെയ്തു. അരുണുമായുള്ള അടുപ്പം കാരണം ശുഭ ഗിരീഷിനെ വിവാഹം കഴിക്കാൻ വിമുഖത കാണിച്ചിരുന്നു. വിവാഹം നടക്കാതിരിക്കാനും അരുണിനൊപ്പം ജീവിക്കാനുമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer