സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെൽ അവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മുന്ന് പേർ പിടിയിലായിട്ടുണ്ട്. പിടിയിലായവരുടെ വിവരങ്ങൾ ഇസ്രായേൽ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തെ അപലപിച്ച് ഇസ്രായേലിലെ രാഷ്ട്രീയവൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപ്പിഡ് നാഷണൽ യൂണിറ്റി ചെയർമാൻ ബെന്നി ഗാന്റ്സ് പറഞ്ഞു.

https://twitter.com/kann_news/status/1857901368750596464

നേരത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.

Tags :

Recent News

Advertisement