Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെൻസ് കാറും ബ്രാൻഡഡ് വസ്ത്രങ്ങളും; CPM എം.പിയുടെ ജീവിതശൈലിയെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി ജഡ്ജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ജുഡീഷ്യൽ ചുമതലകൾ എങ്ങനെ നിർവഹിക്കണമെന്ന് ഉപദേശിച്ച സി.പി.എം. മധുര എം.പി. സു. വെങ്കടേശന്റെ ജീവിതശൈലിയെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. ബ്രാൻഡഡ് വസ്ത്രങ്ങളും വിലകൂടിയ മെഴ്സിഡസ് ബെൻസ് കാറും ഉപയോഗിക്കുന്ന എം.പിയുടെ ജീവിതരീതിയും കമ്യൂണിസ്റ്റ് ആശയങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. തമിഴ്‌നാട്ടിലെ പൊതുലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.

ഏകദേശം ആറുമാസം മുമ്പ് ചെന്നൈ റെയിൽവേ സ്റ്റേഷനിൽവെച്ച് എം.പിയെ കണ്ടുമുട്ടിയ അനുഭവവും ജസ്റ്റിസ് സ്വാമിനാഥൻ കോടതിയിൽ പങ്കുവെച്ചു. ചെന്നൈയിൽനിന്ന് മധുരയിലേക്ക് പാണ്ഡ്യൻ എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് സ്റ്റേഷന് പുറത്ത് മെഴ്സിഡസ് ബെൻസ് കാർ കണ്ടത്. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും ധരിച്ച് കാറിൽനിന്നിറങ്ങിയ വ്യക്തിയെ ആദ്യം ഏതെങ്കിലും കോർപ്പറേറ്റ് എക്സിക്യൂട്ടീവാണെന്നാണ് കരുതിയത്. പിന്നീട് സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് സു. വെങ്കടേശൻ എം.പിയാണെന്ന് മനസ്സിലായതെന്നും ജഡ്ജി പറഞ്ഞു.

എം.പി ഫസ്റ്റ് എ.സി കോച്ചിലേക്കും താൻ സ്ലീപ്പർ ക്ലാസ് കോച്ചിലേക്കുമാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയ്ക്കിടെ ‘സർ, ജഡ്ജ് സർ, എങ്ങോട്ടാണ് പോകുന്നത്’ എന്ന് വെങ്കടേശൻ ചോദിച്ചപ്പോൾ സാധാരണയായി സ്ലീപ്പർ ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്ന് മറുപടി നൽകിയതായും ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവെന്ന് അവകാശപ്പെടുന്ന ഒരാൾ വിലകൂടിയ ബെൻസ് കാറിൽ എത്തുകയും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യവും ജഡ്ജി ചൂണ്ടിക്കാട്ടി. പുസ്തകങ്ങളുടെ റോയൽറ്റി മാത്രം ഉപയോഗിച്ച് ഇത്തരമൊരു ജീവിതശൈലി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരമൊരു ജീവിതശൈലിയുള്ള വ്യക്തിയാണ് ജുഡീഷ്യൽ ചുമതലകൾ എങ്ങനെ നിർവഹിക്കണമെന്ന് തന്നെ ഉപദേശിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയും എം.പിയും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്. ലൈബ്രറിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സ്വാമിനാഥൻ നടത്തിയ പരാമർശങ്ങളെ വെങ്കടേശൻ നേരത്തെ വിമർശിച്ചിരുന്നു.

ഒരു പുസ്തകപ്രകാശന ചടങ്ങിനിടെ, വിവാദമായ പുസ്തകങ്ങൾ പിൻവലിച്ചതിനെത്തുടർന്ന് ലൈബ്രറിയിൽ ഒഴിഞ്ഞുകിടക്കുന്ന അലമാരകളിൽ കാഞ്ചി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ആത്മീയ പുസ്തകങ്ങൾ വെക്കാമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ തമാശയായി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു എം.പിയുടെ വിമർശനം. ലൈബ്രറി ക്രമക്കേട് അഴിമതിയാണെന്നും കുറ്റക്കാർക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും വെങ്കടേശൻ പറഞ്ഞു. അഴിമതിക്ക് ശിക്ഷ വിധിക്കേണ്ടത് ജഡ്ജിമാരുടെ ചുമതലയാണെന്നും പാപപരിഹാരം നിശ്ചയിക്കുന്നത് ജ്യോത്സ്യന്മാരുടെ ജോലിയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഇതിന് മറുപടിയായാണ് തിങ്കളാഴ്ച കേസ് പരിഗണിക്കവെ തന്റെ മുൻ പരാമർശം തമാശ മാത്രമായിരുന്നുവെന്ന് ജസ്റ്റിസ് സ്വാമിനാഥൻ വിശദീകരിച്ചത്. വ്യാജ പുസ്തകങ്ങൾ വാങ്ങി ലൈബ്രറിയിൽ വെച്ചതിലൂടെ ബന്ധപ്പെട്ടവർ പാപം ചെയ്തുവെന്നും ആത്മീയ പുസ്തകങ്ങൾ പകരംവെച്ച് ആ പാപം കഴുകിക്കളയട്ടെ എന്ന അർത്ഥത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix