കൊച്ചി: വിവാഹമോചനവും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ കൈപിടിച്ചു കയറ്റിയെതെന്നും ഭഗത് പറയുന്നു.
വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മകനുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാന്‍ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്‌സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. മകന്‍ ഒപ്പമുള്ളത് വലിയൊരു അുഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






