തൃക്കാക്കര: ഇത്തവണ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടത് ട്വന്റി20 യുടെ സ്ഥാനാർത്ഥികളായിരുന്നു. സെലിബ്രിറ്റി സ്ഥാനാർത്ഥികളായിരുന്നു മുഴുവനും. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തൃക്കാക്കരയിലെ സ്ഥാനാർഥിയായ ബിഗ്‌ബോസ് താരം അഖിൽ മാരാർ ആയിരുന്നു. ഇപ്പോഴിതാ, തൃക്കാക്കര നിയോജക മണ്ഡലത്തിൽ അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലും പ്രചാരണ രംഗത്തും അമിത ആത്മവിശ്വാസത്തിലായിരുന്നു അഖിൽ മാരാർ. നാലാം തിയതി വോട്ട് എണ്ണുമ്പോൾ താൻ ജയിക്കുമെന്ന് പറഞ്ഞിരുന്നു അഖിൽ മാരാർ. ഇപ്പോഴിതാ ഉമാ തോമസിനോട് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് അഖിൽ മാരാർ. ഒരിടത്തും ലീഡ് ഉയർത്താൻ അഖിൽ മാരാർക്ക് കഴിഞ്ഞില്ല. തുടക്കം തൊട്ടേ പിന്നിലായിരുന്നു അഖിൽ മാരാർ.






