ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ മഹുവ മോയിത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം.
ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപിച്ചാണ് മാര്‍ച്ച്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചു.തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്തു നിന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.






