ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും എല്ലാവർക്കും വികസനം നൽകുന്നതിലും ആണ് സർക്കാരിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ 11 വർഷം പൂർത്തിയാക്കിയ വേളയിലാണ് നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്. ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, ജൻ ഔഷധി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് പുതിയ ചിറകുകൾ നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യം ഇപ്പോൾ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ നവീകരണം തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഒരു പ്രധാന ശബ്ദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു . കഴിഞ്ഞ 11 വർഷത്തിനിടയിൽ വിവിധ മേഖലകളിലായി നേടിയ നേട്ടങ്ങൾ വിവരിക്കുന്ന വിശദമായ ഇ-ബുക്കും കേന്ദ്രം പുറത്തിറക്കി.പ്രധാനമന്ത്രി മോദിയുടെ 11 വർഷത്തെ ഭരണത്തെ “നിശ്ചയദാർഢ്യം, പരിശ്രമം, പൊതുസേവനത്തോടുള്ള സമർപ്പണം” എന്നിവയാൽ അടയാളപ്പെടുത്തിയ “സുവർണ്ണ കാലഘട്ടം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു
കൂടാതെ ഇദ്ദേഹത്തിന്റെ 11 വർഷത്തെ ഭരണത്തെ പ്രശംസിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും എത്തിയിരുന്നു ,അതേസമയം എൻഡിഎ സർക്കാർ 11 വർഷം അധികാരത്തിൽ എത്തിയ വേളയിൽ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രകടനത്തിന് പൂജ്യം മാർക്ക് അർഹിക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കേന്ദ്രത്തിനെതിരെ തുറന്നടിച്ചതിയിരുന്നു.






