കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തിരുവണ്ണൂർ ശിവക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് ശ്രീമതി രമ്യ സന്തോഷ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പരിസരത്തുള്ള വീടുകളും, കടകളും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥി സന്ദർശിച്ചു. വികസിത തിരുവണ്ണൂരിനായി തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ശ്രീമതി രമ്യ സന്തോഷ് ജനങ്ങളോട് പറഞ്ഞു.




