സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി- സിപിഎം സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചശനിയാഴ്ച രാമശ്ശേരിയിൽ ബിജെപി-സിപിഎംസംഘർഷം. എലപ്പുള്ളി പഞ്ചായത്ത് ഭരണം പിടിച്ചസിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി ബിജെപി ജയിച്ച രാമശ്ശേരി വാർഡിൽ എത്തിയതുംതുടർസംഭവങ്ങളുമാണ് സംഘർഷത്തിൽകലാശിച്ചത്. ബിജെപി പ്രവർത്തകരായ മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബിജെപിയുടെ പരാതിയിൽ 50 സിപിഎം പ്രവർത്തകർക്കെതിരേ കസബ പോലീസ്
കേസെടുത്തതായി സിഐ പറഞ്ഞു. ശനിയാഴ്ച മൂന്നരയോടെയായിരുന്നു സംഘർഷമുണ്ടായത്.

പഞ്ചായത്ത് ഭരണം ലഭിച്ചതോടെഉച്ചയോടെയാണ് എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയത്. എന്നാൽ രാമശ്ശേരി വാർ‌ഡ് ഭരണം പിടിച്ച ബിജെപി ആഹ്ലാദപരിപാടികൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പ്രകടനം രാമശ്ശേരിയിലേക്ക് കടന്നുവന്നത്. ബൈക്ക്റാലിയായാണ് പ്രകടനം എത്തിയത്. തുടർന്നാണ് സംഘർഷവും ഉടലെടുത്തത്.

ബിജെപിയുടെ പരിപാടികൾക്കായി ബോക്സ് കെട്ടിക്കൊണ്ടിരിക്കുകയായിരുന്നവരെ
പ്രകോപിപ്പിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. തൊട്ടടുത്ത വീടുകളിലേക്ക് ഓടിക്കയറിയ
പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചെന്നും പ്രവർത്തകർ പരാതിപ്പെട്ടു. പ്രവർത്തകരായ ശ്രീനിവാസൻ, സഞ്ജയ് ലാൽ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

അതേസമയം, പ്രകടനവുമായി സിപിഎം
പ്രവർത്തകർ എത്തിയപ്പോൾ ബിജെപി കൊടികാണിച്ച് പ്രകോപനമുണ്ടാക്കുകയായിരുന്നെ സിപിഎം പ്രവർത്തകരും ആരോപിച്ചു. എന്നാൽബിജെപിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരേയും കേസെടുത്തതായി കസബ പോലീസ് പറഞ്ഞു. ഇതിനിടെ സ്ഥലത്ത് ഗിരീഷ് കടുന്തുരുത്തി എന്നയാളുടെ വീടിന് നേരെയും കല്ലേറുണ്ടായി.
സിപിഎം ആഹ്ലാദപ്രകടനത്തിൽ മകനും പങ്കെടുത്തിരുന്നെന്നും ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി വീടിന് നേരെ കല്ലെറിയുകയായിരുന്നെന്നും ആരോപിച്ച് ഗിരീഷ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.