കോഴിക്കോട് : “മാറാത്തത് ഇനി മാറും, നമുക്ക് വേണം വികസിത കുന്ദമംഗലം” എന്ന സന്ദേശവുമായി ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ വികസിത സന്ദേശ പദയാത്ര നടത്തി.
കുന്ദമംഗലത്ത് നടന്ന സമാപന യോഗം ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന ശ്രീമാൻ നരേന്ദ്രമോദി ഈ രാജ്യത്ത് കഴിഞ്ഞ 11 വർഷക്കാലം ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും,ദേശീയപാത പദ്ധതിയുടെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 586 കിലോമീറ്ററിലായി 63,000 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്, ടി. ചക്രായുധൻ, കെ.ടി. വിമ്പിൻ, പ്രവീൺ പടനിലം, ശ്രീരാജ് മുരളിക, സുജീഷ് മുറിയനാൽ, പ്രസീത വള്ളിയോട്ടിൽ, സഹദേവൻ ആനശ്ശേരി, മനോജ് കാമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു.




