കോഴിക്കോട്: ഏറാമല ഗ്രാമപഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആദിയൂര് വന്ദേമാതരം ബസ്റ്റോപ്പിന് സമീപം ജില്ലാപഞ്ചായത്ത് അഴിയൂര്‍ ഡിവിഷന് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി.വിനീഷ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന്.ടി.കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത്. കെ.പി, ബ്ലോക്ക് പഞ്ചായത്ത് ആദിയൂര് ഡിവിഷന് സ്ഥാനാര്‍ഥി സുജാത, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ടി.ടി.കെ.ചന്ദ്രന്, ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ഭവ്യ ലിജീഷ് എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം മണ്ഡലം സെക്രട്ടറി രവീന്ദ്രന് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.






