ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചുള്ള ബിജെപി വീഡിയോക്കെതിരെ പരാതിയുമായി കോൺഗ്രസ്. കര്‍ണാടക ബിജെപിക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നൽകിയിരിക്കുന്നത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറി എസ് മനോഹറാണ് പരാതി നൽകിയത്. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയെ അവഹേളിക്കാനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് എസ് മനോഹര്‍ ആരോപിച്ചു.






