മലപ്പുറം: ബിജെ പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് തല കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. 15, 16, 17 വാർഡുകളിലായി നടന്ന കുടുംബ സംഗമം ഒബിസി മോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രേമൻ ഉദ്ഘാടനംചെയ്തു.
വാഴക്കാട് മണ്ഡലം പ്രസിഡൻ്റ് ദിലീപ് കുമാറിന്റെ അധ്യക്ഷ്യതയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ, ശ്രീധരൻ ശ്യാമപ്രസാദ്, ദിനേഷൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കണ്ണത്തും പാറയിൽ നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. കെ. അച്ചുതൻ ആധ്യക്ഷ്യം വഹിച്ച് പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് സുബ്രഹ്മണ്യൻ, മണ്ഡലം പ്രസിഡൻ്റ് ദിലീപ് , പി.ടി.അഖിൽ, ശ്രീധരൻ കോഴിപ്പള്ളി , പ്രസാദ് എന്നിവർ പങ്കെടുത്തു.






