മലപ്പുറം: താനൂർ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിൽ ചെറുകോട് ആഞ്ജനയ ആശ്രമം ആചാര്യൻ സംപൂജ്യ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതിയുടെ അനുഗ്രഹ പ്രഭാഷണം നടന്നു. ആചാര്യനെ പൂർണകുഭംത്തോടുകൂടി ക്ഷേത്രം പൂജാരി രാജീവ് ആവേനും ക്ഷേത്ര സമിതി ഭാരവാഹികളും മാതൃസമിതിയും ചേർന്ന് ക്ഷേത്ര സന്നിധിയിലേക്ക് ഭക്തി ആദരപൂർവ്വം സ്വീകരിച്ചു.
തുടർന്ന് സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രവിക്കാൻനൂറ് കണക്കിന് ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു, ചടങ്ങിൽ ഷൺമുഖൻ നന്ദയിൽ അധ്യക്ഷനായി, സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി സംസാരിച്ചുസുരേഷ് പുല്ലാട്ട് സ്വാഗതം പറഞ്ഞു.










