ഗോണ്ട∙ ഉത്തർപ്രദേശിലെ എസ്ഐആർ ജോലിക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫിസർ വിഷം കഴിച്ച് ജീവനൊടുക്കി. ജൗൻപൂർ സ്വദേശി വിപിൻ യാദവാണ് മരിച്ചത്. ജയ്ത്പൂർ മജ്ഹ സ്കൂളിലെ അധ്യാപകനാണ് വിപിൻ. ഖേംപൂർ ഗ്രാമത്തിലാണ് വിപിൻ ബിഎൽഒ ആയി പ്രവർത്തിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അവശനിലയിൽ കണ്ട വിപിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, വിപിൻ ആത്മഹത്യ ചെയ്തത് സമ്മർദം മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ വച്ച് വിപിൻ സംസാരിക്കുന്ന വിഡയോ കുടുംബം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.






