മലപ്പുറം: അരീക്കോടുള്ള മുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ മുടങ്ങാതെ അഞ്ചാം വർഷവും രക്തദാന ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
രക്തദാനത്തിന് സന്നദ്ധരായ 128 ആളുകളിൽ നിന്നും 70 പേരുടെ രക്തം ശേഖരിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ അബ്ദുസ്സലാം നിർവഹിച്ചു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോ:സൽവ അലി രക്തദാന ബോധവൽക്കരണം നടത്തി. പ്രിൻസിപ്പാൾ എൻ എ ഷമീല,ഡോ: സാന്ദ്ര, രാധിക, റുക്‌നുദ്ധീൻ, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ നസീർ ചെറുവാടി, സ്കൗട്ട്സ് മാസ്റ്റർ മുഹമ്മദ് റാഫി ചോനാരി, ഗൈഡ് ടീച്ചർ പി കെ ഷിജി,മുഹ്സിൻ ചോലയിൽ,നിസാർ കടൂരൻ തുടങ്ങിയവർ സംസാരിച്ചു.



