കണ്ണൂര്‍ : ഓവുചാലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി രാജേഷിന്റെ(45) മൃതദേഹമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ കൊക്കാനിശ്ശേരി ഉഷാ റോഡിന്റെ ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ രാവിലെ ഇതേ ഓവുചാലില്‍ നിന്നും ഒരു സൈക്കിള്‍ കണ്ടെത്തിയിരുന്നു. അവിടെ നിന്നും 50 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.






