കോഴിക്കോട്: വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മുതലാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.






