എറണാകുളം: കോതമംഗലം മണികണ്ഠൻചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബസ് ജീവനക്കാരനായ ബിജുവിനെയാണ് ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്ന് ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 5 ദിവസങ്ങളിൽ നേവിയുടെയും ഫയർഫോഴ്സ് സ്കൂബ, എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടംമുണ്ടായത്. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.






