തൃശ്ശൂർ: ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് . ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് ദർശനത്തിനെത്തിയത്. നാലമ്പലത്തിലെത്തി അദ്ദേഹം ദർശനം നടത്തി






