കൊച്ചി: ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാര്‍ക്കുള്‍പ്പടെ ജാഗ്രതാ നിര്‍ദേശം നല്കി. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയിലും ആറ്റിങ്ങല്‍ കോടതിയിലും സമാനമായ ഭീഷണികള്‍ വന്നിരുന്നു. അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ബോംബ് ഭീഷണിയേ തുടര്‍ന്ന് ഹൈക്കോടതിയും പരിസരപ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.






